You are Here : Home / News Plus

ഗാസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍

Text Size  

Story Dated: Monday, July 28, 2014 02:11 hrs UTC

ഗസ്സ സിറ്റി: ഗാസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍ രക്ഷാസമിതി. മാനുഷിക പരിഗണന വെച്ച് നിരുപാധികം വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു. രക്ഷാസമിതി അടിയന്തിര യോഗം ചേര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്ന്, ഗാസ്സയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഹമാസ് തീരുമാനിച്ചിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍, 24 മണിക്കൂറാണ് താല്‍ക്കാലികമായി പ്രത്യാക്രമണം അവസാനിപ്പിക്കാന്‍ ഹമാസ് തീരുമാനിച്ചത്. ശനിയാഴ്ച ഇസ്രായേല്‍ പ്രഖ്യാപിച്ച, വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് സൈനിക നടപടി പുനരാരംഭിച്ച ഉടനെയാണ് ഹമാസിന്‍െറ പ്രഖ്യാപനം. എന്നാല്‍, ഇതിനോട് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം മാനിച്ചും ഈദ് ആഘോഷത്തിന്‍െറ സാഹചര്യം കണക്കിലെടുത്തും തങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഹമാസ് വക്താവ് സാമി അബു സുഹ്രിയുടെ പ്രസ്താവന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.