You are Here : Home / News Plus

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട തുടരുന്നു

Text Size  

Story Dated: Friday, July 25, 2014 06:14 hrs UTC

ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട തുടരുന്നു. ഷൂട്ടിങ്ങില്‍ ഒളിമ്പിക്സ് ചാമ്പ്യന്‍ അഭിനവ് ബിന്ദ്രയും ഭാരോദ്വഹനം 56 കിലോ പുരുഷവിഭാഗത്തില്‍ സുഖന്‍ ഡേയും സ്വര്‍ണമണിഞ്ഞു. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ബിന്ദ്ര സ്വര്‍ണമണിഞ്ഞത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മലൈക ഗോയല്‍ വെള്ളിയും പുരുഷന്മാരുടെ ഭാരോദ്വഹനം 56 കിലോ വിഭാഗത്തില്‍ ഗണേഷ് മാലി വെങ്കലവും നേടി.  ഇതോടെ, 20ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം മൂന്നായി. നാല് വെള്ളിയും രണ്ട് വെങ്കലവുമായി ഒമ്പത് മെഡലുകളോടെ ഇന്ത്യ നാലാം സ്ഥാനത്താണ്. ആറ് സ്വര്‍ണമടക്കം 18 മെഡലുകളുമായി ഇംഗ്ളണ്ട് ഒന്നും, അഞ്ച് സ്വര്‍ണമടക്കം 15 മെഡലുകളുമായി ആസ്ട്രേലിയ രണ്ടും സ്ഥാനത്താണ്. ആതിഥേയരായ സ്കോട്ലന്‍ഡാണ് മൂന്നാമത്.
വെള്ളിയാഴ്ച നടന്ന പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ വെയ്ല്‍സിനെ 3-1ന് തോല്‍പിച്ച് മെഡല്‍പോരാട്ടത്തിന് തുടക്കം കുറിച്ചു. പുരുഷ-വനിതാ ടേബ്ള്‍ടെന്നിസിലും ഇന്ത്യ വിജയം തുടര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.