You are Here : Home / News Plus

സുനന്ദയുടെ മരണം ആത്മഹത്യയെന്ന് പോലീസ്

Text Size  

Story Dated: Friday, July 18, 2014 07:33 hrs UTC



മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഡല്‍ഹി പോലീസ്. സുനന്ദയുടെ മരണത്തിനു പിന്നില്‍ അസ്വാഭാവികതയില്ല. അളവില്‍ കൂടുതല്‍ മരുന്നുകഴിച്ചതാണ് മരണകാരണം. സുനന്ദയുടെ ശരീരത്തില്‍ കണ്ട മുറിവുകള്‍ ഗൗരവസ്വഭാവമുള്ളതായിരുന്നില്ലെന്നും ഡല്‍ഹി പോലീസിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

സുനന്ദയുടെ മരണം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിനു തലേദിവസം സുനന്ദയും ശശി തരൂരും തമ്മില്‍ വഴക്കുണ്ടായിരുന്നു. അങ്ങനെയുണ്ടായതാണ് ശരീരത്തിലെ മുറിവുകള്‍. എന്നാല്‍ മരണകാരണമായ മുറിവല്ല ഇതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.