You are Here : Home / News Plus

രാഷ്ട്രപതി ഇന്നു കേരളത്തില്‍

Text Size  

Story Dated: Friday, July 18, 2014 04:39 hrs UTC

രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും. കാസര്‍ഗോട്ടുള്ള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ബിരുദദാനം, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എന്നിവയാണു രാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികള്‍.

ഉച്ചകഴിഞ്ഞു 2.35നു മംഗലാപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം 3.15-ന് കാസര്‍ഗോഡ് ഹെലിപാഡിലെത്തും. 3.30-നു കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കും. 5.40-നു മംഗലാപുരം വഴി തിരുവനന്തപുരത്തേക്കു തിരിക്കുന്ന രാഷ്ട്രപതി വൈകുന്നേരം 6.55-നു തിരുവനന്തപുരം വ്യോമസേനാ താവളത്തിലെത്തും. 7.35-നു തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച രാവിലെ 9.50-നു പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി 10.45-നു വിമാനമാര്‍ഗം തൃശിനാപ്പള്ളിയിലേക്കു പോകും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.