You are Here : Home / News Plus

ബാംഗ്ളൂരില്‍ സ്കൂളില്‍ ആറു വയസ്സുകാരിയെ ജീവനക്കാര്‍ ബലാല്‍സംഗം ചെയ്തു

Text Size  

Story Dated: Thursday, July 17, 2014 10:43 hrs UTC

ബാഗ്ളൂരിലെ പ്രശസ്തമായ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ ആറു വയസ്സുള്ള വിദ്യാര്‍ഥിനിയെ രണ്ടു സ്റ്റാഫ് അംഗങ്ങള്‍ ബലാല്‍സംഗം ചെയ്തു. സ്കൂളിലെ രണ്ട് ജിം പരിശീലകരാണ് ഈ കൃത്യം ചെയ്തതെന്നാണ് സൂചന. തിങ്കളാഴ്ച ക്ളാസ് നടക്കുന്നതിനിടെയാണ് സംഭവം.പുറത്തറിഞ്ഞതിനെ തുടര്‍ന്ന് നിരവധി രക്ഷിതാക്കള്‍ സ്കൂളിനു മുന്നില്‍ പ്രതിഷേധവുമായത്തെി. പ്രതികള്‍ക്കെതിരെ സ്കൂള്‍ അധികൃതര്‍ ഒരു നടപടിയും എടുക്കാന്‍ തയാറായില്ലെന്ന്‍ ഇവര്‍ പറഞ്ഞു. സംഭവം മൂടിവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതില്‍ പങ്കുള്ള ജീവനക്കാര്‍ക്കും സ്കൂള്‍ മാനേജ്മെന്‍റിനും എതിരെ കടുത്ത നടപടി ആവശ്യപ്പെട്ട രക്ഷിതാക്കള്‍ കേസ് ശരിയായ രീതിയില്‍ അന്വേഷിക്കുമെന്ന് പൊലീസ് ഓഫീസര്‍മാര്‍ തങ്ങള്‍ക്ക് ഉറപ്പു നല്‍കണമെന്നും പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ ആണ് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അഭിമുഖീകരിക്കാന്‍ തയാറായത്. സംഭവം അതീവ നിര്‍ഭാഗ്യകരമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ സ്ഥാപകന്‍ റുസ്തം കേരവാല പറഞ്ഞു. എന്നാല്‍, സംഭവം നടന്ന് നാലു ദിവസം പിന്നിട്ടിട്ടും പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളെ കാണാന്‍ കേരവാലയോ മാനേജ്മെന്‍റ് അംഗങ്ങളോ തയാറായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.