You are Here : Home / News Plus

ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷം: രാജ്യസഭയില്‍ ചര്‍ച്ച

Text Size  

Story Dated: Thursday, July 17, 2014 06:34 hrs UTC

ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഭയുടെ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഹമീദ് അന്‍സാരി അംഗീകരിച്ചു.

വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഹമീദ് അന്‍സാരി റൂളിംഗ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് തന്നെ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. സര്‍ക്കാറിന് സൗകര്യപ്രദമായ ദിവസം അറിയിച്ചതിനു ശേഷം ഗാസ സംഘര്‍ഷം ചര്‍ച്ചക്ക് എടുക്കാമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളുള്ള രാജ്യമാണ് ഇസ്രായേല്‍ എന്നും അതിനാല്‍ തന്നെ അവരെ മോശമാക്കുന്ന രീതിയില്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന നിലപാടാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്നലെ പാര്‍ലമെന്റില്‍ സ്വീകരിച്ചത് ഇതുകാട്ടി അവര്‍ രാജ്യസഭാ അധ്യക്ഷനു കത്തും നല്‍കി.
എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ വിദേശകാര്യമന്ത്രി പറയുന്നതുപോലെ ചട്ടവിരുദ്ധമായി ഒന്നും ഇല്ലെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.