You are Here : Home / News Plus

റെയില്‍വേ മന്ത്രി ജനങ്ങളുടെ മേല്‍ ‘ട്രെയിന്‍ ഓടിച്ചുകയറ്റി’യെന്ന് ശിവസേന

Text Size  

Story Dated: Monday, June 23, 2014 07:21 hrs UTC

റെയില്‍വേ നിരക്ക് വര്‍ധനക്കെതിരെ എന്‍.ഡി.എ സര്‍ക്കാറിന്‍െറ ഘടകക്ഷിയായ ശിവസേന രംഗത്ത്. നിരക്ക് വര്‍ധനയിലൂടെ ജനങ്ങളുടെ മേല്‍ ഒരു ‘ട്രെയിന്‍ ഓടിച്ചുകയറ്റുകയാണ്’ റെയില്‍വേ മന്ത്രി ചെയ്തതെന്ന് പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’ കുറ്റപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് വിലക്കയറ്റമുണ്ടായപ്പോള്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചവര്‍ അതോര്‍ക്കണം. അത് കഴിഞ്ഞ് മതി യാത്രാ നിരക്ക് കൂട്ടി വികസനമുണ്ടാക്കലെന്ന് 'സാമ്ന'യുടെ മുഖപ്രസംഗത്തില്‍ പറയുന്നു. സര്‍ക്കാറിനെ അടിക്കാന്‍ പ്രതിപക്ഷത്തിന് വടി കൊടുക്കുകയാണ് നിരക്ക് വര്‍ധനയിലൂടെ ചെയ്തത്. ഇതിന് മുകളില്‍ ഇനി നിരക്ക് കൂട്ടരുതെന്നും എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു. റെയില്‍ യാത്രാ,ചരക്ക് കൂലികള്‍ വെള്ളിയാഴ്ചയാണ് കുത്തനെ കൂട്ടിയത്. യാത്രാക്കൂലി 14.2 ശതമാനമാണ് വര്‍ധിപ്പിച്ചത്. നിരക്ക് വര്‍ധനക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.