You are Here : Home / News Plus

ബിജെപി കേരളത്തില്‍ അക്കൗണ്ട്‌ തുറക്കില്ല:പിപി മുകുന്ദന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, May 04, 2014 11:19 hrs UTC

ഇത്തവണ ബിജെപി കേരളത്തില്‍ അക്കൗണ്ട്‌ തുറക്കുമോ ?
   

കണക്കുകള്‍ നിരത്തി നോക്കിയാല്‍ ബി ജെ പി ക്ക്‌ സീറ്റൊന്നും കിട്ടുകയില്ല. എന്നാല്‍ പൊതുെവയുള്ള രാഷ്‌ട്രീയ അന്തരീക്ഷം നോക്കിയാല്‍ ഇത്തവണ തിരുവനന്തപുരം സീറ്റ്‌ ബി ജെ പിക്ക്‌ ലഭിക്കും. ബിജെപിക്ക്‌ അനുകൂലമായ ഒരന്തരീക്ഷമാണ്‌ ഇന്ത്യെയാട്ടാകെയുള്ളത്‌. കോണ്‍ഗ്രസിെനതിരായും ബിജെപിക്കനുകൂലമായുമുള്ള ഒരു കാലാവസ്ഥയാണ്‌ രാജ്യത്ത്‌. പല തവണയും ബിജെ പി അവകാശെപ്പട്ടതും എന്നാല്‍ കിട്ടാതെ പോയതും പോലെയുള്ള ഒരവസ്ഥയല്ല. ഇത്തവണ കോണ്‍ഗ്രസിന്‌ സീറ്റ്‌ കുറയുെമന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കളായ പി സി ചാക്കോയും എകെ ആന്റണിയും വരെ തുറന്നു പറഞ്ഞു കഴിഞ്ഞു. മുമ്പ്‌ ബിജെപി കേരളത്തില്‍ അക്കൗണ്ട്‌ തുറക്കുെമന്ന്‌ ബിജെപി മാത്രമായിരുന്നു പറഞ്ഞിരുന്നത്‌. എന്നാല്‍ ഈ തിരെഞ്ഞടുപ്പില്‍ എല്ലാ പാര്‍ട്ടികളും ആവര്‍ത്തിക്കുന്നത്‌ ഒരേ കാര്യമാണ്‌. അതു കൊണ്ടു തന്നെ ബിജെപി ഇത്തവണ തിരുവനന്തപുരത്ത്‌ നിന്ന്‌ വിജയിക്കുെമന്ന കാര്യത്തില്‍ യൊതൊരു സംശയവുമില്ല.
 


 മോദി തരംഗം വോട്ടായി മാറുമെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ?
 

ഒരിക്കലുമില്ല. ഞാന്‍ അങ്ങനെ കരുതുന്നില്ല. പണ്ട്‌ കോണ്‍ഗ്രസിെന്റ ഒരു നേതാവുണ്ടായിരുന്നു. താരേകശ്വരി സിന്‍ഹ. അവരുടെ പ്രസംഗം കേള്‍ക്കാനായി അവര്‍ പങ്കെടുക്കുന്ന വേദികളില്‍ പതിനായിരങ്ങള്‍ ഒഴുകിെയത്തുമായിരുന്നു. ഞാനും പോയിട്ടുണ്ട്‌ തിരുവല്ലയില്‍ അവരുടെ പ്രസംഗം കേള്‍ക്കാന്‍. പ്രസംഗത്തില്‍ ആകൃഷ്‌ടരായി ഒരുപാടാളുകള്‍ ഒഴുകിെയത്തുന്നുെവന്നു കരുതി അതെല്ലാം വോട്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എന്‍ ഡി ടി വി പ്രവചിച്ചിരിക്കുന്നത്‌ 175 സീറ്റാണ്‌. അതും ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഇത്തവണ ബിജെപിക്കനുകൂലമായ ഒരു കാറ്റാണ്‌ ഇന്ത്യെയാട്ടാകെ വീശുന്നത്‌. ബിജെപി അധികാരത്തിലെത്തുമെന്നതും നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമ്രന്തിയാകുെമന്നതും ഉറപ്പായ സംഗതിയാണ്‌. നല്ല ഭൂരിപക്ഷേത്താെട തന്നെയാവും ബിജെപി അധികാരത്തിലെത്തുക. എന്നു കരുതി മോഡി തരംഗം അങ്ങനെ തന്നെ വോട്ടാകും എന്നു ഞാന്‍ കരുതുന്നില്ല.



2004 ല്‍ പ്രമോദ്‌ മഹാജന്റെ നേതൃത്വത്തില്‍ ഇതിനേക്കാള്‍ വലിയ പ്രചാരണം ബിജെപി നടത്തിയിരുന്നു. അന്ന്‌ അഭിപ്രായസര്‍വ്വേകെളാക്കെയും ഇന്നേത്തതു പോലെ ബിജെപിക്കനുകൂലമായിരുന്നു ?

 അന്നങ്ങനെ സംഭവിച്ചു എന്നു കരുതി ഇന്നങ്ങനെ സംഭവിക്കണെമന്നില്ലേല്ലാ. മാത്രമല്ല, അന്നുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു രാഷ്‌ട്രീയ കാലാവസ്ഥയാണ്‌ ഇന്നുള്ളത്‌. ബിജെപി ജയിക്കുമെന്നും അധികാരത്തിെലത്തുെമന്നും ബിജെപി മാത്രമല്ല പറയുന്നതും ആഗ്രഹിക്കുന്നതും. ഇന്ത്യയിലെ വലിയോരു വിഭാഗം അതാ്രഗഹിക്കുന്നുണ്ട്‌. അവരത്‌ ഉറെക്കപ്പറയുന്നുമുണ്ട്‌. അതില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും എല്ലാ മതവിഭാഗങ്ങളുമുള്‍പ്പടെ എല്ലാവരുമുണ്ട്‌. ഇതിനു പുറമെ സോഷ്യല്‍ മീഡിയകളില്‍ ഏറ്റവുമധികം ഫോളോേവഴ്‌സുള്ള നേതാവ്‌ നരേന്ദ്ര മോദിയാണ്‌. എല്ലാവിധ ആധുനിക സംവിധാനങ്ങളുമുപേയാഗെപ്പടുത്തിയാണ്‌ ബിജെപിയുടെ പ്രചാരണം. ഇതൊന്നും ഫലം കാണാതെ പോകില്ല എന്നു നിശ്ചയമാണ്‌.
       

 
 തിരെഞ്ഞടുപ്പിനോടടുത്തേപ്പാള്‍ തുടക്കത്തിലുണ്ടായിരുന്ന മോദി തരംഗം കുറഞ്ഞുവെന്നത്‌ സത്യമല്ലേ? അമിത്‌ ഷായുടെയും ഗിരിരാജ്‌ സിങിന്‍റെയും പ്രവീണ്‍ തൊഗാഡിയയുെടയുമോക്കെ പ്രസംഗങ്ങള്‍ മോദി വിരുദ്ധ വികാരം സൃഷ്‌ടിക്കാന്‍ കാരണമായില്ലേ ?
        


സിക്ക്‌ കൂട്ടെക്കാലക്കു ശേഷം കോണ്‍ഗ്രസ്‌ അധികാരത്തിെലത്തിയില്ലേ. അടിയന്തിരാവസ്ഥക്കു ശേഷം ഇന്ത്യെയാട്ടാകെ ഇന്ദിരാഗാന്ധിക്കും കോണ്‍ഗ്രസിനും എതിരായി വിധിെയഴുതിയേപ്പാഴും കേരളത്തിലെ കാലാവസ്ഥ കോണ്‍ഗ്രസിനനുകൂലമായിരുന്നു. അതിേനക്കാെളാക്കെ വലുതാണോ ഈ പ്രസംഗങ്ങള്‍. അമിത്‌ ഷാക്കും ഗിരിരാജ്‌ സിങിനും ജാമ്യവും കിട്ടി. എന്നു കരുതി ഇത്തരം പ്രസംഗങ്ങള്‍ നടത്തിയവര്‍ കുറ്റക്കാരാെണന്നത്‌ അംഗീകരിക്കാതിരിക്കുന്നില്ല. സത്യമല്ലാത്ത പ്രസംഗങ്ങള്‍ ആരു നടത്തിയാലും അത്‌ ശരിയല്ല. അതിനെ അംഗീകരിക്കാനുമാകില്ല. അത്‌ ചെറിയ രീതിയിലെങ്കിലും ബിജെപിക്ക്‌ ക്ഷീണേമല്‍പ്പിച്ചിരിക്കാം. എന്നു കരുതി ബിജെപി അധികാരത്തിലെത്തുന്നതിന്‌ ഇത്‌ തടസ്സമാകുെമന്ന്‌ കരുതുന്നില്ല.



• കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടേത്താടെ സിപിഎമ്മിലേക്ക്‌ പോയത്‌ പാര്‍ട്ടി നേതൃത്വത്തിന്റെ പരാജയമല്ലേ ?

അങ്ങെനെയാരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കണമായിരുന്നു. ഇത്തരം കാര്യങ്ങളെ കുറച്ചു കൂടി സമചിത്തതേയാടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്നാണ്‌ എന്റെ അഭി്രപായം. പ്രശ്‌നങ്ങള്‍ പുകയുന്നുണ്ടെന്നു മനസിലായ ഉടന്‍ അതണണക്കാന്‍ നേതൃത്വം ശ്രമിേക്കണ്ടിയിരുന്നു. അവസാന ഘട്ടത്തില്‍ നടത്തുന്ന ശ്രമങ്ങെളാന്നും വിജയിക്കണമെന്നില്ല. പിന്നെ ഒരു കേഡര്‍ പാര്‍ട്ടിയല്ലേ. ജനങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന്‌ 100 ശതമാനം ഉറപ്പു പറയാന്‍ സാധിക്കില്ല. സിപിമ്മില്‍ നിന്നും എത്ര പേര്‍ പോകുന്നു. കേഡര്‍ പാര്‍ട്ടികളുടെ ഒരു പൊതു സ്വഭാവമാണത്‌.


പഴയ പടക്കുതിരകെളെയാക്കെ ഒതുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നുണ്ടോ ? അദ്വാനി, മുരളീമേനാഹര്‍ ജോഷി, ജസ്വന്ത്‌ സിങ്‌ എന്നിവേരാടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനം ഇതിന്‌ ഉദാഹരണമല്ലേ ?


 ഒരു പ്രായം കഴിഞ്ഞാല്‍ സ്വയം വിട്ടു നില്‍ക്കണം. പുതിയ ആളുകള്‍ വരണം. എന്നു കരുതി പല്ലും നഖവും കൊഴിഞ്ഞാല്‍ ഒഴിവാക്കി വിടണം എന്നല്ല. അവെരെക്കാണ്ട്‌ സാധിക്കാത്ത ചില ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കണം. അതു നമ്മള്‍ സ്വയം തീരുമാനിച്ച്‌ മാറി നില്‍ക്കേണ്ടതാണ്‌. പുതിയ ആളുകള്‍ വരുന്നതും പുതിയ ചിന്തകളും പരീക്ഷണങ്ങളും ഉണ്ടാകുന്നതും നല്ല കാര്യമാണ്‌. പിന്നെ ബാക്കിയൊക്കെ നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണിരിക്കുന്നത്‌.

 കഴിഞ്ഞ സംസ്ഥാന പ്രസിഡണ്ട്‌ തിരെഞ്ഞടുപ്പില്‍ താങ്കള്‍ മത്സരരംഗത്തുണ്ടായിരുന്നില്ല ?

ഒരു മത്സരം ഉണ്ടാകുന്നതിനോട്‌ എനിക്കു താല്‍പ്പര്യമില്ല. മത്സരം നടക്കാതെ തന്നെ പ്രസിഡണ്ടിനെ തിരെഞ്ഞടുക്കണം. അതു കൊണ്ട്‌ ഞാന്‍ സ്വയം വിട്ടു നിന്നതാണ്‌. അത്‌ എന്റെ മാത്രം തീരുമാനമായിരുന്നു. അതാണ്‌ ശരി എന്നെനിക്ക്‌ തോന്നിയതു കൊണ്ടു തന്നെയാണ്‌ അന്നങ്ങനെ ചെയ്‌തത്‌. മറ്റുള്ളവരും അധികാരത്തിലേക്ക്‌ വരെട്ട. പക്ഷേ ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വം മറ്റുള്ള രാഷ്‌ട്രീയ പാര്‍ട്ടികളോട്‌ കുറച്ചു കൂടി അടുപ്പം കാത്തു സൂക്ഷിക്കണെമന്നാണ്‌ എന്റെ അഭി്രപായം. ഞാന്‍ നേതൃസ്ഥാനത്തുള്ളേപ്പാള്‍ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളുള്‍പ്പടെ എല്ലാ മേഖലയിലുള്ളവരുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അത്‌ ഇപ്പോഴും തുടരുന്നുണ്ട്‌. ഇപ്പോഴത്തെ നേതൃത്വത്തിന്‌ അതിന്റെ കുറവുണ്ട്‌.
                
 പാര്‍ട്ടിയിലേക്ക്‌ ഒരു മടങ്ങി വരവ്‌ ഉടനുണ്ടാകുമോ ?


അതുടനെ ഉണ്ടാകുമെന്നു തോന്നുന്നില്ല. സ്വയം മാറി നിന്നതാണ്‌. പിന്നെ ഞാന്‍ പാര്‍ട്ടി വിട്ട്‌ മറ്റെവിടെക്കും പോയിട്ടില്ല. ഇവിടെത്തന്നെയുണ്ടായിരുന്നു. സജീവ്രപവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്നു മാത്രേമയുള്ളൂ. ഇപ്പോഴും പാര്‍ട്ടിയുമായി ബന്ധെപ്പട്ട കാര്യങ്ങളിെലാെക്കയും ഞാനുണ്ട്‌. പാര്‍ട്ടിയുമായി ബന്ധെപ്പട്ട കാര്യങ്ങളില്‍ ഞാന്‍ അപ്‌ഡേറ്റ്‌ ആണ്‌ എന്നതു കൊണ്ടാണല്ലോ നിങ്ങള്‍ തന്നെ പല കാര്യങ്ങളും എന്നോട്‌ ചോദിച്ചത്‌. പിന്നെ സജീവ പ്രവര്‍ത്തനത്തിലില്ല എന്നു മാത്രം. എങ്കിലും എപ്പോഴായാലും പാര്‍ട്ടി തിരിച്ചു വിളിച്ചാല്‍  മടങ്ങിപ്പോകാന്‍ ഞാന്‍ ഒരുക്കമാണ്‌.  

പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തില്‍ നിന്നും രാജകുടുംബത്തെ ഒഴിവാക്കിയതില്‍ എന്താണഭിപ്രായം ?

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ ഹിന്ദുജനങ്ങളുടെ സ്വത്താണ്‌. അതില്‍ മറ്റാര്‍ക്കും അവകാശമില്ല. ക്ഷേത്ര ഭരണവുമായി ബന്ധെപ്പട്ട്‌ എന്തെങ്കിലും അപാകത ഉണ്ടെങ്കില്‍ അത്‌ പരിഹരിേക്കണ്ടത്‌ അത്യാവശ്യമാണ്‌. അതിനായി കാലാകാലങ്ങളായി തുടര്‍ന്നു വന്ന ആചാരങ്ങളില്‍ മാറ്റം വരുേത്തണ്ടതില്ല. ഇക്കാര്യങ്ങളില്‍  ദൈവവിശ്വാസമില്ലാതിരിക്കുകയും എന്നാല്‍ ക്ഷേത്രം തങ്ങള്‍ക്ക്‌ ഭരിക്കണെമന്ന്‌ പറയുകയും ചെയ്യുന്ന ഇടതുപക്ഷേത്തക്കാള്‍ ശരി കരുണാകരനായിരുന്നു. ക്രിസ്‌ത്യന്‍ മാനേജ്‌മെന്റ്‌ അവരുടെ കോളേജുകളിലും സ്‌കൂളുകളിലും അവരുടെ മതത്തില്‍ പെട്ടവര്‍ക്ക്‌ പ്രത്യേകം സംവരണം കൊടുക്കുന്നുണ്ട്‌. എന്നാല്‍ ഏതെങ്കിലുെമാരു ഹിന്ദു മാനേജ്‌മെന്റ്‌ നടത്തുന്ന സ്ഥാപനങ്ങളില്‍ ഇത്തരം വിവേചനം കാണിക്കാറുണ്ടോ ? തിരുവിതാംകൂര്‍ രാജ്യത്തെ ഹിന്ദു ജനങ്ങളുടെ സ്വത്താണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലേത്‌. അതില്‍ മറ്റാരും കൈകടേത്തണ്ട ആവശ്യമില്ല. മറ്റാര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശവുമില്ല. ബിജെപിയടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും അതില്‍ അഭിപ്രായം പറേയണ്ടതില്ല എന്നാണ്‌ എനിക്കു പറയാനുള്ളത്‌. അതില്‍ അഭി്രപായം പറയാനുള്ള അവകാശം ഹിന്ദുക്കള്‍ക്ക്‌ മാത്രമാണ്‌. അവരുടെ സ്വത്താണത്‌.  
 

    Comments

    James Thoopumkal May 04, 2014 03:20

    who ever speaks about nation first is "secular" and the govt which treats all its subject in the same manner is a "secular govt" and religious faith and adherence is a persons individual discretion... to add on.. i dont believe in religious symbolism its just the creation of pseudo seculars who favours certain community over others.. please dont call them secular.. they are the greatest threat to nationalism and religious harmony.


    Father Joy May 04, 2014 03:19

    Secularism begins in the heart of every individual. There should be no feeling of "otherness" as we all have is a shared history. India being a traditional society that contains not one, but many traditions owing their origin in part to the different religions that exist here, has so far managed to retain the secular character of its polity. Ours is a society where Sufis and Bhakti saints have brought in a cultural acceptance for each other. Are we going to let it all go to waste and listen to people who have concern for their careers as politicians or leaders rather than our welfare at heart?


    Suresh Nair , Qatar May 04, 2014 03:17

    അനുയായികളോട് തൊഗാഡിയ പറഞ്ഞത്

    ഭാവ്‌നഗറില്‍ ഡിസ്റ്റര്‍ബ്ഡ് ഏറിയ ആക്ട് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഒന്ന്. അങ്ങനെയെങ്കില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലുള്ള ഭൂമി കൈമാറ്റം നടത്താനാവില്ല.

    രണ്ടാമത് പറഞ്ഞതാണ് ഞെട്ടിപ്പിക്കുന്ന ഉപായം. മുസ്ലീങ്ങള്‍ വാങ്ങുന്ന വീടുകള്‍ കയ്യേറണം എന്നാണ് തൊഗാഡിയ പറഞ്ഞത്. അതിന്റെ പേരില്‍ കേസെടുത്താലും, ആ കേസില്‍ അന്തിമ തീരുമാനം വരാന്‍ വര്‍ഷങ്ങളെടുക്കുമെന്നതാണ് ഇതില്‍ കാണുന്ന ഗുണം.


    Maneesh tk May 04, 2014 03:15

    God needs protection.. God is richest.. God earns, god sells.. God steels..


    Anil Vembayam May 04, 2014 03:14

    സുപ്രീം കോർട്ട് വിധിയെ പ്രശംസിക്കുന്നു. ഈ സ്വത്ത്‌ ഒന്നും ഉപയോഗിച്ചില്ലെങ്കിലും സംരക്ഷിക്കുക എന്നതെങ്കിലും ഉണ്ടാവുമല്ലോ. രാജാവ് എന്ന പേരില് അറിയപ്പെടുന്നവരുറെ ഒരു പ്രധിനിധിയും പാടില്ല. അത് പോലെ ജാതി സങ്കടനകലുറെയും. ഇവിടെ nss ഇലോ sndp യിലോ ഇല്ലാത്ത ഒരുപാടു പേരുണ്ട് ആ സമുദായത്തിലെ. അതിനു പകരം ശശി തരൂരോ, ജി എസ് പ്രതീപോ, വി എം സുധീരനോ, വി ടി ബാല്റാമോ, പിണറായിയോ, വി ഡി സതീസനൊ പോലെ യുള്ള ആളുകളാവും ഭേദം.


    Babu Jacob May 04, 2014 03:10

    അധികാരത്തിനു വേണ്ടി divide and rule എന്ന ബ്രിട്ടീഷ്‌ പോളിസി പയറ്റി ആണ് പണ്ട് ബ്രിറ്റനും നെഹ്‌റുവും ജിന്നയും ചേർന്ന് ഇന്ത്യയെ വിഭജിച്ചത് ...... ഇന്നും കോണ്‍ഗ്രസ്‌ അത് നല്ല ഭംഗിയായി പ്രയോഗിച്ചു ഭരിച്ചു കൊണ്ടേയിരിക്കുന്നു.... അതിനു ചുക്കാൻ പിടിക്കാൻ വിവരം കേട്ട ചില കോമളന്മാർ കേരളത്തിലും ബോംബയിലും ഇരിക്കുന്നു ...


    Anil Joseph May 04, 2014 03:09

    ഇവിടെ മോഡിയുടെ ടീം ഇല്ലാത്ത "ഗുജരാത്ത് മോഡൽ" പ്രചരിപ്പിക്കുംപോൾ വസ്തുതാപരമായി കാര്യങ്ങളെ സ്വന്തം വിധ്യാര്തികൾക്ക് വിശദീകരിച്ച് കൊടുക്കുമ്പോൾ അസഹിഷ്ണുത "ഫേക്കിന്റെ" വക്താക്കൾക്ക് മാത്രമാണ്. അതിനെക്കാളും പതിന്മടങ്ങ് വികസനം ഉണ്ടായിട്ടുള്ള ഈ കേരളത്തിനെ കുറിച്ച് താങ്ങള്ക്ക് ഒന്നും പറയാനും ഇല്ല.


    Arjun Dubai May 04, 2014 03:05

    പദ്മനാഭ സ്വാമി ക്ഷേത്രത്തിലുള്ള സ്വത്ത്‌ വിദേശത്ത് കടത്തി എന്ന് ആനന്ദബോസ് (അദ്ധേഹത്തിന്റെ ഭാഷയിൽ - പദ്മനാഭ സ്വാമി ക്ഷേത്രത്തിലുള്ള സ്വത്ത്‌ കട്ട് മുടിച്ചത് രാജ കുടുംമ്പം) . എന്ത് പറയാനുണ്ട് രാജഭക്തർക്ക്‌. അത് സംരക്ഷിക്ക പെടാണോ അതോ കട്ട് മുടിക്കു ന്നതിനു കൂട്ട് നില്ക്കണോ. അതിനു കൂട്ട് നിൽക്കുന്നവർക്ക് നാണവും മാനവും എന്ന ഒന്ന് ഉണ്ടെങ്കിൽ ഇനിയെങ്കിലും അമികസ് ക്യറിയോടും സുപ്രീം കോര്ടിനോടും ഇന്ത്യൻ ജനതയോടും സരവ അപരാധവും പൊറുക്കാൻ മാപ്പപെക്ഷിച്ചു തല വല്ല മാളത്തിലും കൊണ്ട് പോയി വെക്കൂ. ആ തിരുമുഖങ്ങൾ ഇനി കുറച്ച് കാലത്തേക്ക് പ്രദർശ്ശിപ്പിക്കരുത് .


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.