കോടതിയെ മറയാക്കി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമം പാളിയെന്ന് കോടിയേരി ബാലകൃഷ്ണന്. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവിനോടു പ്രതികരിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാറുടമകളും സര്‍ക്കാരും ഒത്തുകളിക്കുകയാണ്. കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയെ സ്വാധീനിക്കാന്‍ വരെ ശ്രമം നടന്നുവെന്നും കോടിയേരി ആരോപിച്ചു. അഡ്വ. തവമണിയെ ജഡ്ജിയുടെ അടുത്തേക്ക് പറഞ്ഞുവിട്ടത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Comments