ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് 29 വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ തിരുവാഭരണം ക്ഷേത്രക്കിണറ്റില്‍ നിന്നു കണെ്ടടുത്ത സാഹചര്യത്തില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അപമാനിച്ചവര്‍ മാപ്പു പറയണമെന്ന് കെ. മുരളീധരന്. ഗുരുവായൂര്‍ ഭക്തന് കൂടിയായിരുന്ന തന്റെ പിതാവിന് അന്നത്തെ കേസ് ഏറെ ദുഃഖമുളവാക്കിയിരുന്നു. കേസ് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചെന്നും സത്യം പുറത്തുന്നതില്‍ സന്തോഷമുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments