ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം നഷ്ടപ്പെട്ടതിന്റെ പേരില്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അപമാനിച്ചവര്‍ മാപ്പ് പറയണമെന്ന് കെ മുരളീധരന് ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട തിരുഭാരണങ്ങളില് ഒന്ന് ക്ഷേത്രത്തിലെ മണിക്കിണറില്‍ നിന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മുരളീധരന് പ്രതികരണം. കെ കരുണാകരന് ഏറെ വിഷമമുണ്ടായ സംഭവമായിരുന്നു ഇത്. തിരുവാഭരണം നഷ്ടമായതിനെ തുടര്‍ന്ന് അന്നത്തെ പ്രതിപക്ഷം ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു. തിരുവാഭരണം ഒളിപ്പിച്ചവരെ കണ്ടെത്തണം. വൈകിയാണെങ്കിലും സത്യം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും മുരളീധരന് പറഞ്ഞു.
Comments