You are Here : Home / News Plus

അനാരോഗ്യം: സോണിയ ഗാന്ധി മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി

Text Size  

Story Dated: Sunday, April 20, 2014 10:08 hrs UTC

അനാരോഗ്യത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. ഇന്ന് മൂന്ന് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനാണ് സോണിയ തീരുമാനിച്ചിരുന്നത്. ദൂല്‍, നന്ദുര്‍ബാര്‍, മുംബൈ എന്നിവടങ്ങളിലായിരുന്നു പ്രചാരണയോഗങ്ങള്‍. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മൂന്ന് യോഗങ്ങളിലും സംബന്ധിക്കും. ശരത് പവാറിനൊപ്പം മുംബൈയിലെ പരിപാടിയില്‍ പങ്കെടുക്കുന്ന രാഹുല്‍ രാജ് ബബ്ബാറിനൊപ്പം ദൂലിലും ഗുലാം നബി ആസാദിനൊപ്പം നന്ദുര്‍ബാറിലും യോഗങ്ങളില്‍ പ്രസംഗിക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.