You are Here : Home / News Plus

കോഴിക്കോട് ആദിവാസി സ്ത്രീയെ കൂട്ടലാത്സംഗം ചെയ്തു

Text Size  

Story Dated: Monday, April 07, 2014 09:29 hrs UTC

കോഴിക്കോട് ആദിവാസി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. താമരശ്ശേരി അടിവാരത്താണ് ആദിവാസി യുവതിയെ മദ്യം നല്‍കിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചത്. ഉടന്‍ തന്നെ ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാമുകനൊപ്പം ഇറങ്ങിത്തിരിച്ചതാണ് യുവതിയെന്നാണ് സൂചന. അടിവാരം സ്‌ദേശിയായ യുവാവ് പ്രണയം നടിച്ച് തന്നെ കൂട്ടിക്കൊണ്ട് വന്നതാണെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. നാല് പേര്‍ ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മദ്യം നല്‍കിയ ശേഷമാണ് പ്രതികള്‍ തന്നെ കൂട്ടബലാത്സംഗത്തിന് ഇയാക്കിയതെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.