കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും മലപ്പുറത്ത് കൂടിക്കാഴ്ച നടത്തി. പൊന്നാനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടത് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന് അനുകൂലമായി പ്രവര്‍ത്തിച്ച സംഭവമാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടത് സ്ഥാനാര്‍ഥിയെ അനുകൂലിക്കുകയും ലീഗ് സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തതിലെ അതൃപ്തി മജീദ് സുധീരനെ അറിയിച്ചു. കോണ്‍ഗ്രസ് ഓഫിസിന് മുന്നില്‍ത്തന്നെ ഇടത് സ്ഥാനാര്‍ഥിക്ക് അനുകൂലമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും മജീദ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വി.എം സുധീരന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments