You are Here : Home / News Plus

മഅദനിക്ക് ജാമ്യമില്ലെന്നു കോടതി

Text Size  

Story Dated: Friday, March 28, 2014 08:37 hrs UTC

ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചില്ല. എന്നാല്‍ ശനിയാഴ്ചതന്നെ മഅദനിയെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അതിന്‍റെ  മെഡിക്കല്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. ഉപാധികളോടെയെങ്കിലും ജാമ്യം നല്‍കി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലോ ലേക്ക് ഷോര്‍ ആസ്പത്രിയിലോ സ്വന്തം ചെലവില്‍ ചികില്‍സ തേടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി വ്യാഴാഴ്ച സത്യവാങ്മൂലം നല്‍കിയിരുന്നു. അതേസമയം, മഅദനിക്ക് ഗുരുതരായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നു വ്യക്തമാക്കി കര്‍ണാടകവും സത്യവാങ്മൂലം നല്‍കി. ജാമ്യംനേടാന്‍ തെറ്റായ മെഡിക്കല്‍ രേഖകളാണ് മഅദനി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നതെന്നാണ് കര്‍ണാടകയുടെ ആരോപണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.