You are Here : Home / News Plus

സാമ്പത്തിക പ്രതിസന്ധി: ബാങ്കുകളിലുള്ള പണം ട്രഷറിയിലേക്ക് മാറ്റാന്‍ ധനവകുപ്പ് ഉത്തരവ്

Text Size  

Story Dated: Friday, March 28, 2014 04:11 hrs UTC

വാണിജ്യ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പണം അടിയന്തരമായി ട്രഷറിയിലേക്ക് മാറ്റാന്‍ ധനവകുപ്പ് ഉത്തരവിട്ടു. സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവിന് പണം കണ്ടത്തൊന്‍ നെട്ടോട്ടമോടവെയാണ് ബാങ്കുകളിലെ നിക്ഷേപം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരം വ്യാഴാഴ്ച ഇത് സംബന്ധിച്ച് എല്ലാ വകുപ്പ് മേധാവികള്‍ക്കും ഗവ. സെക്രട്ടറിമാര്‍ക്കും കണ്‍ട്രോളിങ് ഓഫിസര്‍മാര്‍ക്കും ഡ്രോയിങ് ആന്‍ഡ് ഡിസ്ബേഴ്സിങ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ധനകാര്യ പരിശോധനാ വിഭാഗത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
വകുപ്പുകളില്‍ ലഭ്യമായ ഉപയോഗിക്കാത്ത പണവും വാണിജ്യബാങ്കുകളിലെ നിക്ഷേപവും അടിയന്തരമായി സര്‍ക്കാര്‍ അക്കൗണ്ടുകളില്‍ തിരിച്ചടക്കണം. റവന്യൂ പിരിവ് ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി പിരിവ് ശക്തിപ്പെടുത്തി മാര്‍ച്ചില്‍ തന്നെ പരമാവധി പണം ലഭ്യമാക്കണമെന്നുമാണ് ധനവകുപ്പ് നിര്‍ദേശം. അടിയന്തരമായി ഇവ നടപ്പാക്കണമെന്നും വീഴ്ച വരുത്തുന്നപക്ഷം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.