ഇടുക്കി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പത്രിക തിരുത്തി നല്കിയപ്പോള് സ്വീകരിച്ചു.സത്യവാങ്മൂലത്തിലും വരുമാനത്തിന്റെ കോളത്തിലും പാന്‍ കാര്‍ഡിന്റെ കോളത്തിലും വ്യക്തമായി പൂരിപ്പിക്കാതെയും പേരെഴുതാതെയും നല്‍കിയതാണ് സൂക്ഷ്മ പരിശോധനയില്‍ ഡീനിനു പ്രശ്നമായത്.പത്രികയിലുള്ള എല്ലാ കോളങ്ങളും പൂരിപ്പിക്കണമെന്നാണു വ്യവസ്ഥ. ഒരു കോളവും വെറുതെവിടാന്‍ പാടില്ല. പത്രികയില്‍ പിഴവുണ്ടെന്ന് വരണാധികാരി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു.സൂക്ഷ്മ പരിശോധന നടക്കുന്നതിനു മുന്‍പുവരെ പോരായ്മകള്‍ പരിഹരിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് കലക്ടര്‍ അജിത്പാട്ടീല്‍ അറിയിച്ചു.ഭരണ സ്വാധീനത്തിന്റെ മറവിലാണ് പത്രിക സ്വീകരിച്ചതെന്ന് എല്‍.ഡി.എഫ്. ആരോപിച്ചു.വരണാധികാരിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും എല്‍.ഡി.എഫ്. പരാതി നല്കി.
Comments