You are Here : Home / News Plus

നടി നഗ്മയ്ക്ക് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരസ്യ ചുംബനം; വീഡിയോ കാണാം

Text Size  

Story Dated: Sunday, March 23, 2014 09:38 hrs UTC

ലോക്‌സഭാ പ്രചരണത്തിനിടെ മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ നഗ്മയെ കോണ്‍ഗ്രസ് എം.എല്‍.എ പരസ്യമായി ചുംബിച്ചു. ഹാപൂര്‍ നഗരത്തില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം ഉണ്ടായത്.ജനങ്ങള്‍ക്കിടയിലൂടെ നടന്ന നഗ്മയുടെ മുഖത്ത് എല്ലാവരെയും അമ്പരിപ്പിച്ച് ചുംബിച്ചത് ഗജ്‌രാജ് ശര്‍മയാണ്. കൈതട്ടിമാറ്റി ദേഷ്യത്തോടെ നഗ്മ ജീപ്പില്‍കയറി. റാലിക്കിടെ ശര്‍മ്മയില്‍ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായതിനെ തുടര്‍ന്ന് നഗ്മ ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.നഗ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=8b1-HF2PzlU

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.