You are Here : Home / News Plus

മുംബൈയില്‍ 18 കാരി കൂട്ടമാനഭംഗത്തിനിരയായി

Text Size  

Story Dated: Wednesday, March 12, 2014 07:09 hrs UTC

 മുംബൈയില്‍ പട്ടാപ്പകല്‍ 18 കാരി കൂട്ടമാനഭംഗത്തിനിരയായി. ചൊവ്വാഴ്ച ഉച്ചക്കുശേഷം നഗരത്തിലെ കാന്തിവാലി ഏരിയിലാണ് സംഭവം. യാത്രാകൂലി സംബന്ധിച്ച് ഓട്ടോറിക്ഷ ഡ്രൈവറുമായി തകര്‍ക്കിച്ചു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ അക്രമികള്‍ വട്ടം കൂടിനിന്ന് ശല്യം ചെയ്യുകയായിരുന്നു.അക്രമികളുടെ ശല്യത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പിടികൂടിയ സംഘം മാനഭംഗത്തിനിരയാക്കുകയായിരുന്നു.
രക്ഷപ്പെടാനായി മറ്റൊരു ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ അക്രമികള്‍ പുറത്തേക്ക് വലിച്ചെടുക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. സഹായത്തിനായി പെണ്‍കുട്ടി അടുത്തുള്ള റസ്റ്റോറന്‍്റില്‍ സമീപിച്ചെങ്കിലും ഉടമ സഹായിച്ചില്ലെന്നും ആരോപണമുണ്ട്.
പെണ്‍കുട്ടിക്കു നേരെയുള്ള അതിക്രമം കണ്ട ബൈക്ക് യാത്രികന്‍ അക്രമികളിലൊരാളെ അടിച്ചുവീഴ്ത്തി. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.