You are Here : Home / News Plus

ഉമ്മന്‍ചാണ്ടി രാജിവച്ച് സമരത്തിന് ഇറങ്ങണമെന്ന് പി സി ജോര്‍ജ്

Text Size  

Story Dated: Tuesday, March 04, 2014 11:17 hrs UTC

ആലപ്പുഴ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന കര്‍ഷക സമരത്തിന് പകരം ജനകീയ സമരം ഉണ്ടാവണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. കേന്ദ്ര തീരുമാനം സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് സമരത്തിന് നേതൃത്വം നല്‍കണം.കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തിരിത്താന്‍ ഇതിലൂടെ കഴിയണം താനടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടാവും.റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് ഭാവിയില്‍ അവിടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. അതിനാല്‍ ഒരുമന്ത്രിമാത്രം രാജിവച്ചിട്ട് കാര്യമില്ലെന്നാണ് തന്റെ അഭിപ്രായം. കസ്തൂരി രംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.