You are Here : Home / News Plus

വംശീയ വിവേചനം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു

Text Size  

Story Dated: Saturday, February 15, 2014 06:49 hrs UTC

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെയുണ്ടാകുന്ന വംശീയ വിവേചനത്തില്‍നിന്നു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മാര്‍ഗനിര്‍ദേശം രൂപപ്പെടുത്താന്‍ സുപ്രീം കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടിസ്‌ അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നു കാണിച്ചാണു ചീഫ്‌ ജസ്റ്റിസ്‌ പി. സദാശിവവും ജസ്റ്റിസ്‌ രഞ്ജന്‍ ഗോഗോയിയും അടങ്ങുന്ന ബെഞ്ച്‌ നോട്ടിസ്‌ അയച്ചത്‌.
വംശീയ വിവേചനം രാജ്യമെമ്പാടും നിലനില്‍ക്കുന്നുവെന്നതിനാല്‍ ഇക്കാര്യം രാജ്യത്തെ പരമോന്നത കോടതി തന്നെ കണക്കിലെടുക്കണമെന്നു ഹര്‍ജിക്കാര്‍ അപേക്ഷിച്ചതിനെ തുടര്‍ന്നാണു സുപ്രീം കോടതി പ്രശ്നത്തില്‍ ഇടപെടാന്‍ തയാറായത്‌.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഏഴ്‌ അഭിഭാഷകര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയിലാണ്‌ ഈ നടപടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.