You are Here : Home / News Plus

വനിതാ കമ്പാര്‍ട്ട്‌മെന്‍റില്‍ യാത്രക്കാരിയെ ശല്യംചെയ്ത പട്ടാളക്കാരന്‍ പിടിയില്‍

Text Size  

Story Dated: Friday, February 14, 2014 07:50 hrs UTC

 തീവണ്ടിയുടെ വനിതാ കമ്പാര്‍ട്ട്‌മെന്‍റില്‍ കയറി യാത്രക്കാരിയെ ശല്യം ചെയ്ത പട്ടാളക്കാരന്‍ പിടിയിലായി. പാങ്ങോട് ക്യാമ്പിലെ പട്ടാളക്കാരന്‍ തമിഴ്‌നാട് തേനി സ്വദേശി ഗോപി കണ്ണനെ(30)യാണ് റെയില്‍വേ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ചെയ്തു.

അവധിക്ക് നാട്ടില്‍ പോകാനായി ഗോപി കണ്ണന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയപ്പോഴേക്കും ഇയാള്‍ക്ക് പോകേണ്ടിയിരുന്ന തീവണ്ടി പുറപ്പെട്ടിരുന്നു. പിന്നീട് സ്റ്റേഷനില്‍ കറങ്ങി നടന്ന ഇയാള്‍ യാത്രക്ക് തയ്യാറായി പിടിച്ചിട്ടിരുന്ന മലബാര്‍ എക്‌സ്പ്രസിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്‍റില്‍ കയറി യാത്രക്കാരിയെ ശല്യം ചെയ്യുകയായിരുന്നെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. യാത്രക്കാരി ബഹളംവെച്ചതിനെത്തുടര്‍ന്ന് പുറത്തുണ്ടായിരുന്ന മറ്റു യാത്രക്കാരെത്തി ഇയാളെ തടഞ്ഞുവെച്ചു. പിന്നീട് റെയില്‍വേ പോലീസും ആര്‍.പി. എഫും ചേര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.