ഐപിഎല്‍ വാതുവെപ്പ് കേസില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പന് കുറ്റക്കാരനാണെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തി. ബിസിസിഐ നിയോഗിച്ച രണ്ടംഗ ജുഡിഷ്യല്‍ സമിതി മെയ്യപ്പനെയും മറ്റും കുറ്റവിമുക്തരാക്കിയതിനെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന് നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീം കോടതി ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. നാലു മാസത്തെ അന്വേഷണത്തിനുശേഷമാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments