You are Here : Home / News Plus

രമേശ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക്; ആഭ്യന്തരം ലഭിച്ചേക്കും

Text Size  

Story Dated: Monday, December 30, 2013 03:34 hrs UTC

കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലേക്ക്.സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ആഭ്യന്തര വകുപ്പ് രമേശിന് നല്‍കുമെന്നും സൂചനയുണ്ട്.കേരളത്തില്‍ എത്തിയ പ്രതിരോധ മന്ത്രി എ.കെ ആന്‍്റണിയാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം സംസ്ഥാന നേതാക്കളെ അറിയിച്ചത്.കേരളത്തിലെ സംഘടനാ പ്രശ്നങ്ങളും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവും ഉടന്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. സ്പീക്കര്‍ ജി.കാര്‍ത്തികേയനെയാണ് കെ.പി.സി.സി പ്രസിഡന്‍്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മന്തിസ്ഥാനം നഷ്ടപ്പെടുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ സ്പീക്കര്‍ ആയേക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.