You are Here : Home / News Plus

ജാക് കാലിസ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നു

Text Size  

Story Dated: Thursday, December 26, 2013 04:39 hrs UTC

ലോകം കണ്ട മികച്ച ഓള്‍ റൗണ്ടറായ ദക്ഷിണാഫ്രിക്കന്‍  താരം ജാക് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഇന്ത്യക്കെതിരെ ഡര്‍ബനില്‍ നടക്കുന്ന രണ്ടാം  ടെസ്റ്റോടെ കളി അവസാനിപ്പിക്കുമെന്ന് കാലിസ് അറിയിച്ചു.  ഏകദിനത്തിലും ട്വന്‍്റി-20 യിലും  ദക്ഷിണാഫ്രിക്കക്കായി കളത്തിലിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.  വിരമിക്കല്‍ എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല. എന്നാല്‍ ഇതാണ് ഉചിതമായ സമയമെന്ന് തോന്നുന്നു. ശാരീരിക്ഷമതയുണ്ടെങ്കില്‍ 2015 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കായി കളിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
165 ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച കാലിസ്  44 സെഞ്ച്വറികളും 58 അര്‍ധസെഞ്ച്വറികളുമടക്കം  13,174 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിന്‍്റെ പിന്നിലായി രണ്ടാം സ്ഥാനത്താണ് കാലിസ്. ടെസ്റ്റില്‍ 292 വിക്കറ്റുകളും 199 ക്യാച്ചുകളും കാലിസ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. അരങ്ങറ്റേം കുറിച്ച മൈതാനിയില്‍ തന്നെയാണ് കാലിസ് അവസാന മത്സരത്തിനും പാഡണിയുന്നത്. 95 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെ ഡര്‍ബനിലായിരുന്നു കാലിസിന്‍്റെ അരങ്ങറ്റേം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.