You are Here : Home / News Plus

മൂടല്‍ മഞ്ഞ്: ദല്‍ഹിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വൈകി

Text Size  

Story Dated: Monday, December 16, 2013 06:05 hrs UTC

തലസ്ഥാന നഗരത്തില്‍ മൂടല്‍ മഞ്ഞ് കനത്തതിനെ തുടര്‍ന്ന് ദല്‍ഹി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമുള്ള വിമാനസര്‍വീകുകള്‍ വൈകി. രാവിലെ 10 മണിവരെയുള്ള 25 വിമാന സര്‍വീസുകളാണ് വൈകിയത്. റണ്‍വേയില്‍ നിന്നുള്ള കാഴ്ച പരിധി 50 മീറ്ററിലും താഴ്ന്നതിനെ തുടര്‍ന്ന് ആറുമണി വരെയുള്ള വിമാന സര്‍വീസുകളില്‍ ചിലത് റദ്ദാക്കിയിരുന്നു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഒരു റണ്‍വേയും അടച്ചിട്ടിരുന്നു. പത്തു മണിക്കുശേഷം സര്‍വീസുകള്‍ തടസങ്ങളില്ലാതെ നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തീവണ്ടികള്‍ വൈകി ഓടാനും ചിലത് റദ്ദാക്കാനും സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.