You are Here : Home / News Plus

'വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണി'; അസംതൃപ്തി പരസ്യമാക്കി വിഎസ്

Text Size  

Story Dated: Friday, December 28, 2018 08:13 hrs UTC

ഇടതുമുന്നണി വിപുലീകരണത്തിലെ അസംതൃപ്തി പരസ്യമാക്കി വിഎസ് അച്യുതാനന്ദൻ. വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് വിഎസ് ആഞ്ഞടിച്ചു. സ്ത്രീവിരുദ്ധതയും സവർണ മേധാവിത്വവുമുള്ളവർ ഇടത് മുന്നണിയില്‍ വേണ്ടെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെ എൽ ഡി എഫ് പ്രവേശനത്തെ പരോക്ഷമായി വിമർശിക്കുകയായിരുന്നു വിഎസ്. കൂടാതെ ശബരിമല വെച്ച് വർഗീയ സംഘർഷം ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.