കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി. സുരേന്ദ്രന്റെ പേരിൽ 15 കേസുകൾ നിലവിലുണ്ട്. ഇതിൽ 8 കേസുകൾ 2016ന് മുമ്പുള്ളതാണ്. മൂന്ന് കേസുകൾ അന്വേഷണഘട്ടത്തിലും മറ്റുള്ളവ വിചാരണഘട്ടത്തിലുമാണെന്ന് മുഖ്യമന്ത്രി വിശദമാക്കി. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതികളിൽ ഹാജരാക്കേണ്ടി വന്നതെന്നും നിയമസഭയിൽ ഒ രാജഗോപാൽ എംഎൽഎയുടെ സബ്മിഷനുള്ള മറുപടിയിൽ മുഖ്യമന്ത്രി വിശദമാക്കി.
Comments