You are Here : Home / News Plus

കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്ന് ഇന്ത്യയോട് മാലെദ്വീപ്

Text Size  

Story Dated: Monday, November 26, 2018 08:13 hrs UTC

വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയുടെ സഹായം തേടി മാലെദ്വീപ്. പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വിദേശരാജ്യങ്ങളോട് വാങ്ങിയ തുക തിരിച്ചടയ്ക്കാനും കൂടിയാണ് ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്. പുറത്താക്കപ്പെട്ട അബ്ദുള്ള യമീന്‍ സര്‍ക്കാര്‍ വരുത്തിവച്ച കടബാധ്യതകള്‍ എത്രത്തോളമാണെന്ന് പഠിച്ചുവരുന്നതേയുള്ളു. ചൈനയോട് വാങ്ങിയെന്ന് മാലെദ്വീപ് പറയുന്ന തുകയും മാലെദ്വീപിന് നല്‍കിയെന്ന് ചൈന പറയുന്ന തുകയും തമ്മില്‍ പൊരുത്തപ്പെടാത്ത സാഹചര്യമുണ്ടെന്നും അധികൃതര്‍ പറയന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.