ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയടക്കം നാലു പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ശ്രീധരന് പിള്ളയെക്കൂടാതെ ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, ചലച്ചിത്ര താരം കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ്മ, ബി.ജെ.പി പത്തനംതിട്ട നേതാവ് മുരളീധരന് ഉണ്ണിത്താന് എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി. കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രീധരന് പിള്ളയടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചതായാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
Comments