നരേന്ദ്രമോദി 2019ല്‍ വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നുറപ്പിക്കാന് കോണ്‍ഗ്രസിനു സാധിക്കുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്. മോദിയുടെ വിശ്വാസ്യതയില്‍ വന്ന വലിയ ഇടിവാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പാണന്നും, മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ നിശ്ചയിക്കുമെന്നും ദിഗ് വിജയ് സിങ് അറിയിച്ചു.
പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് 15 വര്‍ഷം മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്നത്. 2018 ലും പ്രതീക്ഷാവഹമായ മാറ്റം കാണാത്തതുകൊണ്ടാണ് വീണ്ടും സജീവമായതെന്നും കോണ്‍ഗ്രസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനിഷേധ്യ നേതാവായതുകൊണ്ടാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments