You are Here : Home / News Plus

ജസീറയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് പിന്തുണ: അടൂര്‍ പ്രകാശ്

Text Size  

Story Dated: Tuesday, October 15, 2013 10:53 hrs UTC

കടല്‍ മണല്‍ മാഫിയക്കെതിരെ സമരം ചെയ്യുന്ന കണ്ണൂര്‍ സ്വദേശിനി വി ജസീറയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുളള ഗൂഢശക്തികളുടെ പിന്തുണയുണ്ടെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. ജസീറഡല്‍ഹിയില്‍ സമരം ചെയ്യുന്നതില്‍ ദുരൂഹതയുണ്ട്. ജസീറയുടെ ആവശ്യം കേരത്തില്‍ നിന്നുതന്നെ അംഗീകരിച്ചതാണ്. ഇപ്പോഴത്തെ സമരത്തിന് പിന്നില്‍ ഗൂഢശക്തികളാണ് – അടൂര്‍ പ്രകാശ് പറഞ്ഞു.

ഇതേസമയം, തനിക്കെതിരെ ഉന്നയിച്ച ആരോപണം മന്ത്രി തെളിയിക്കണമെന്ന് ജസീറ അടൂര്‍ പ്രകാശിനോട് ആവശ്യപ്പെട്ടു.ഡല്‍ഹി കേരള ഹൗസിലെത്തിയാണ് ജസീറ മന്ത്രിയോട് തനിക്കെതിരെയുളള ആരോപണം തെളിയിക്കണം അല്ലെങ്കില്‍ പിന്‍വലിക്കണം എന്ന് രേഖാമൂലം ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.