You are Here : Home / News Plus

ലുലു മാളില്‍ വാട്ടര്‍ അതോറിറ്റിറ് കണക്ഷന്‍ ഇല്ല

Text Size  

Story Dated: Thursday, August 29, 2013 11:51 hrs UTC

ലുലു മാളില്‍ വാട്ടര്‍ അതോറിറ്റി കണക്ഷന്‍ ഇല്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.മഴവെള്ള സംഭരണികളെയും കുടിവെള്ള ടാങ്കറുകളെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. പുറമെ നിന്ന് എത്തിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുകയാണെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. എന്നാല്‍ വിവാദത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ലുലു മാള്‍ കൈയ്യേറ്റം നടത്തിയിട്ടുണ്ടെന്നും പശ്ചിമ കൊച്ചിയിലേയ്ക്കുള്ള വെള്ളം ചോര്‍ത്തുന്നത് ലുലുമാളാണെന്നും സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എം ദിനേശ് മണി ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ലുലു അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.