You are Here : Home / News Plus

മുഖ്യമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ചു:വി.ടി ബല്‍റാം

Text Size  

Story Dated: Sunday, July 21, 2013 01:25 hrs UTC

മുഖ്യമന്ത്രി ഉമ്മൻചാണ്ടി അട്ടപ്പാടിയിലെ ആദിവാസികളെ അപഹസിച്ചു എന്ന തരത്തിൽ ചില വാർത്താ ചാനലുകൾ ബ്രേക്കിംഗ്‌ ന്യൂസുകൾ അടിച്ചുവിടുകയാണു. ഇംഗ്ലീഷ്‌ വാരികയായ 'ഔട്ട്‌ ലുക്കി'ൽ വന്ന ഒരു ഇന്റർവ്വ്യൂവിലെ ഒരു വാചകത്തെപ്പിടിച്ചാണു ഈ വാർത്താപ്രളയം. ഇംഗ്ലീഷ്‌ വാരികയിലാണത്‌ വന്നതെങ്കിലും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ലേഖകനോട്‌ മലയാളത്തിൽ പറഞ്ഞതാവാനാണു സാധ്യത. അത്‌ ഇംഗ്ലീഷിലേക്ക്‌ ലേഖകനായിരിക്കാം മൊഴിമാറ്റം നടത്തിയത്‌. ഏതായാലും ഇങ്ങനെ ഒരു വരിയെപ്പിടിച്ച്‌ ചർച്ചകൾ കൊഴുപ്പിക്കുന്നത്‌ കഷ്ടമാണു. അങ്ങനെ പറയത്തക്ക വലിയ ഇന്റർവ്വ്യൂ ഒന്നുമായിരുന്നില്ല അതെന്ന് മുഴുവൻ വായിച്ചാൽ മനസ്സിലാവും.

 

ആകെ നാലു ചോദ്യങ്ങൾ, ഒന്നോ രണ്ടോ വരിയിലുള്ള ചെറിയ ഉത്തരങ്ങൾ. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി എന്താണുദ്ദേശിച്ചതെന്ന് ഈ ഒരുവരി മാത്രം വെച്ചുകൊണ്ട്‌ വിലയിരുത്തുന്നത്‌ ഉചിതമാണെന്നെനിക്ക്‌ തോന്നുന്നില്ല. ആകെയുള്ള നാലു ചോദ്യങ്ങളിൽ ഇത്‌ മാത്രമാണു ആദിവാസികളുടെ പോഷകാഹാരക്കുറവിനെ സംബന്ധിച്ചത്‌. അതിനോട്‌ മുഖ്യമന്ത്രി ഈ രീതിയിലാണു പ്രതികരിച്ചതെങ്കിൽത്തന്നെ "എന്താണു താങ്കൾ അതുകൊണ്ടുദ്ദേശിച്ചത്‌ ?" എന്ന് ഒരു മറുചോദ്യമെങ്കിലും ലേഖകൻ ചോദിക്കേണ്ടതായിരുന്നു. എന്നാൽ അതൊന്നും വേണ്ട, തനിക്ക്‌ വിവാദമാക്കാൻ പറ്റുന്ന ഒരു വാചകം കിട്ടി, സമാധാനമായി എന്ന മട്ടിൽ അടുത്ത വിഷയത്തിലേക്ക്‌ കടക്കുന്ന അങ്ങേയറ്റം അമച്ച്വറായ ഒരു പത്രപ്രവർത്തനമായാണു എനിക്കിതിനെ തോന്നുന്നത്‌. ഏതായാലും ആദിവാസികൾക്കുള്ള ആഹാരത്തിന്റെ പോഷണനിലവാരം വർദ്ധിപ്പിക്കാൻ ഈ സർക്കാർ പുതുതായി സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുകൂടി മുഖ്യമന്ത്രി സൂചിപ്പിക്കുന്നുണ്ട്‌. പോഷകാഹാരക്കുറവ്‌ ഒറ്റരാത്രികൊണ്ട്‌ സംഭവിച്ച കാര്യമല്ല എന്നും അതുകൊണ്ടുതന്നെ ഒറ്റയടിക്ക്‌ പരിഹരിക്കാൻ കഴിയില്ല എന്നുമാണദ്ദേഹം പറഞ്ഞത്‌ എന്ന് തോന്നുന്നു.

 

ആദിവാസികളുടെ ഭക്ഷണശീലത്തിൽ സമീപകാലത്ത്‌ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും നാഗരിക ഭക്ഷണ (അങ്ങനെ വിശേഷിപ്പിക്കാമെങ്കിൽ) ത്തിലേക്കുള്ള അവരുടെ മാറ്റം അവരുടെ സ്വാഭാവികഭക്ഷണങ്ങൾ പ്രദാനം ചെയ്തുവന്നിരുന്ന പലതരം പോഷണങ്ങളും അവർക്ക്‌ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും പല വിദഗ്ദരും അഭിപ്രായപ്പെട്ടുകാണാറുണ്ട്‌. കാട്ടിലെ പല സ്വാഭാവിക ഭക്ഷണങ്ങളുടേയും പോഷണമൂല്യം ആദിവാസികളിലെ പുതുതലമുറയിൽപ്പെട്ടവർക്ക്‌ അറിയുകപോലുമില്ലെന്ന് ഈയിടെ വയനാട്ടിലെ സ്വാമിനാഥൻ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞരും പറഞ്ഞുകേൾക്കുകയുണ്ടായി. ഇത്തരത്തിലുള്ള എന്തിനേയെങ്കിലും കുറിച്ചാണോ മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. അങ്ങനെയാണെങ്കിൽ അത്‌ ഡോക്ടർമ്മാരേയും പോഷകാഹാരവിദഗ്ദരേയുമൊക്കെ ഉൾപ്പെടുത്തി കൂടുതൽ വിശാലമായ അർത്ഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതായ ശരിയായ വിഷയമാണു. എന്നാൽ അതിനുപകരം ഇതിനെയെല്ലാം വിവാദമാക്കാൻ മാത്രമാണു മാധ്യമങ്ങൾക്ക്‌ താത്പര്യം എന്നതാണു ദു:ഖകരം.

 

 

INTERVIEW

 

Kerala chief minister Oommen Chandy rec­e­ntly received the prestigious UN Public Service Award (2013) for the Asia-Pacific for his mass contact programme. But his healing touch is yet to take effect in Attapady. The tribals there say they have sent numerous petitions to him about what some activists call the ‘infant genocide’ in Kerala. His government did announce a special package in May but babies are still dying everyday. The Centre sent a team to Attapady last week and this is what an exasperated T.K.A. Nair, advisor to the prime minister, had to ask: “There are 500 paramedical staff available in Attapady, why can’t they take care of 600 pregnant tribal women?” Outlook’s Minu Ittyipe spoke to CM Chandy.

 

Excerpts: The special Attapady package was announced two months back but babies are still dying there. Why is this happening?

 

I went there in the first week of June. Senior officers, both from the Centre and the state, are constantly visiting the place. We have given special charge to a retired IAS officer, S. Subbaiah, to monitor the situation. These are cases of malnutrition and it cannot be stopped in a day. It will take awhile. Another problem is that these people don’t eat properly. Besides rice and green gram, we have also added ragi to the free rations. “There is a proposal from the wind energy people where the tribals can earn a monthly rental income from the land.” Malnutrition among Kerala’s children is 26-39 per cent, according to a CAG report on the state. Is there going to be another special fund allocation? With the implementation of the Food Security Act, malnutrition will be addressed to a large extent. We plan to deal with it through anganwadis and schools. When you were in the Opposition, you had promised that forest lands in the possession of Suzlon Energy will be returned to the tribals. Will that happen? There is a proposal from them that the tribals can earn a monthly rental income from this. Hopefully, the land will be in the names of the tribals soon. There is no transportation, water supply and many of the houses do not have sanitation in Attapady. Any urgent measures being taken to rectify this? Many of the adivasis even now don’t use the available toilets. We have appointed volunteers to try and change that. There is a lot of work to be done there and we are doing it. The results will show soon.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.