You are Here : Home / News Plus

മുസ് ലിംകള്‍ മോദിയെ താഴ്ത്തിക്കെട്ടരുതെന്ന് ശിവസേന മുഖപത്രമായ സാമ്ന

Text Size  

Story Dated: Monday, September 22, 2014 07:53 hrs UTC

 ഇന്ത്യന്‍ മുസ് ലിംകളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാവില്ല എന്ന പരാമര്‍ശത്തിനുശേഷവും മുസ് ലിംകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴ്ത്തിക്കെട്ടരുതെന്ന് ശിവസേന മുഖപത്രമായ സാമ്ന. 'ഇന്ത്യന്‍ മുസ് ലിംകളുടെ ദേശസ്നേഹത്തെ പ്രശംസിച്ചതിലൂടെ മോദി പുതിയൊരു അധ്യായം ആരംഭിക്കുകയാണ് ചെയ്തത്. മുസ് ലിം സമുദായത്തിന്‍െറ രാജ്യസ്നേഹത്തിനുള്ള അംഗീകാരമാണ് ഇത്' ^മുഖപ്രസംഗം പറയുന്നു.

ഇത്തരമൊരു പ്രസ്താവന നടത്തിയതിലൂടെ മോദി ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ത്തു എന്ന ആരോപണം തെറ്റാണ്. മോദി രാജ്യത്തെ എല്ലാ സമുദായങ്ങളുടെയും പ്രധാനമന്ത്രിയാണ്. എന്നാല്‍ രാജ്യത്തെ കപട മതേതരവാദികള്‍ അദ്ദേഹത്തെ മുസ് ലിം വിരുദ്ധനായി ചിത്രീകരിക്കുകയാണെന്നും സാമ്ന ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.