You are Here : Home / News Plus

'ഹിന്ദു' എന്ന വാക്ക് മുസ്‌ലിംകള്‍ കണ്ടുപിടിച്ചതെന്ന് വീരപ്പമൊയ് ലി

Text Size  

Story Dated: Monday, September 22, 2014 07:51 hrs UTC

'ഹിന്ദു' എന്ന വാക്ക് മധ്യ കാലഘട്ടത്തില്‍ മുസ് ലിംകള്‍ കണ്ടുപിടിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം. വീരപ്പമൊയ് ലി. ഇന്ത്യയിലുള്ളവരെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഹിന്ദുവെന്ന വാക്ക് ഉപയോഗിച്ചിരുന്നത്. വേദങ്ങളിലോ ഉപനിഷത്തുകളിലോ 'ഹിന്ദു' എന്ന വാക്കില്ലെന്നും മൊയ് ലി ചൂണ്ടിക്കാട്ടി. ഞായറാഴ്ച ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് മൊയ് ലിയുടെ പരാമര്‍ശം.

അതേസമയം, മൊയ് ലിയുടെ പരാമര്‍ശത്തിനെതിരെ ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ രംഗത്തെത്തി. പ്രശ്നങ്ങള്‍ വഷളാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ മൊയ് ലി നടത്തരുതെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് ദേവഗൗഡ വ്യക്തമാക്കി. സമാധാന ജീവിതം ഇല്ലാതാക്കാന്‍ പുരാതന കാലഘട്ടത്തിലേക്കും മധ്യ കാലഘട്ടത്തിലേക്കും എന്തിനാണ് നമ്മള്‍ മടങ്ങി പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.