You are Here : Home / News Plus

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്ന് സുധീരന്‍

Text Size  

Story Dated: Saturday, September 20, 2014 06:03 hrs UTC

 സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മദ്യനയം ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇപ്പോഴത്തെ വിമര്‍ശം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും സുധീരന്‍ പറഞ്ഞു.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചന നടത്തും. പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

അതേസമയം, നികുതി വര്‍ധന കെ.പി.സി.സി പരിശോധിക്കുമെന്ന വി.എം സുധീരന്‍െറ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറായില്ല. ഈ വിഷയം തന്നോട് പറഞ്ഞിട്ടില്ലെന്നും കോഴിക്കോട് എത്തിയ മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.