You are Here : Home / News Plus

ഡാറ്റാ സെന്റര്‍: നന്ദകുമാറിന് എതിരെ തെളിവില്ലെന്ന് സി.ബി.ഐ

Text Size  

Story Dated: Saturday, September 20, 2014 03:50 hrs UTC

ഡാറ്റാ സെന്റര്‍ കരാറില്‍ ക്രമക്കേടില്ലെന്നും ടെന്‍ഡര്‍ നടപടികള്‍ സുതാര്യമാണെന്നും സി.ബി.ഐ. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇതേക്കുറിച്ച് നല്‍കിയ കുറിപ്പില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. നടപടികള്‍ നീതിപൂര്‍വമാണെന്ന് ഉറപ്പാക്കുന്നതിനുള്ള പതിവ് കുറിപ്പാണ് വി.എസ്. അച്യുതാനന്ദന്റേത്. ഡാറ്റാ സെന്റര്‍ കരാറിനെക്കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സി.ബി.ഐ. നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വി.എസ്സിനെ സംശയത്തിന്റെ നിഴലില്‍ നിന്ന് വിമുക്തനാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
കരാറില്‍ ക്രമക്കേടുള്ളതായോ വിവാദ വ്യവഹാരി ടി.ജി. നന്ദകുമാര്‍ അവിഹിതമായി സ്വത്ത് സമ്പാദനം നടത്തിയെന്നോ തെളിവില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തീര്‍പ്പാക്കിക്കൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.