You are Here : Home / News Plus

മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ഉദയകുമാര്‍ അന്തരിച്ചു

Text Size  

Story Dated: Friday, September 19, 2014 09:23 hrs UTC

മുന്‍ ഇന്ത്യന്‍ വോളിബോള്‍ നായകനും അര്‍ജുന പുരസ്കാര^ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ കെ. ഉദയകുമാര്‍ അന്തരിച്ചു.
54 വയസ്സായിരുന്നു . രാജ്ഭവനില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.1986ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ദേശീയ ടീം അംഗമാണ്. 1989 സാഫ് ഗെയിംസില്‍ വെള്ളി നേടിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു. 1991ല്‍ രാജ്യം അര്‍ജുന പുരസ്കാരം സമ്മാനിച്ചു. 2006 മുതല്‍ ഗവര്‍ണറുടെ എ.ഡി.സിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.