You are Here : Home / News Plus

അധിക നികുതി; സര്‍ക്കാറിനെതിരെ വന്‍ ജനകീയ സമരം നടത്തുമെന്ന് സി.പി.എം

Text Size  

Story Dated: Thursday, September 18, 2014 03:41 hrs UTC

തിരുവനന്തപുരം: നിയമസഭ വിളിച്ചുകൂട്ടാതെ അധിക നികുതി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിനെതിരെ വന്‍ ജനകീയ സമരം നടത്തുമെന്ന് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍. മദ്യനയം മൂലം നഷ്ടം വന്നു എന്ന് കള്ളം പറഞ്ഞ് ജനങ്ങളുടെ മേല്‍ വന്‍ ഭാരം അടിച്ചേല്‍പിക്കുകയാണ് സര്‍ക്കാര്‍ എന്നും ജനങ്ങള്‍ അധിക നികുതി ബഹിഷ്കരിക്കണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.
മദ്യ നിരോധത്തിന്‍റെ ഫലമായാണ് ഈ നടപടിയെന്നത് പൊള്ളയായ വാദമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മദ്യ വരുമാനം കൂടുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തിലെ ആദ്യ നാലു മാസം 600 കോടി രൂപയാണ് മദ്യ വരുമാനമെങ്കില്‍ ഈ വര്‍ഷം അതേ കാലയളവില്‍ 660 കോടി രൂപയാണെന്നും പിണറായി പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാറിന്‍റെ പിടിപ്പുകേടിന്‍റെഭാരം ജനങ്ങള്‍ പേറണമെന്നാണ് പറയുന്നത്. അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ സമ്മതിക്കില്ല. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ നികുതി ഭാരം അടിച്ചേല്‍പിക്കാന്‍ അനുവദിക്കില്ല. വര്‍ധിച്ച വെള്ളക്കരവും ഭൂനികുതിയും നല്‍കാനാവില്ല. ഇതിനെതിരെ വന്‍ ജനകീയ പ്രക്ഷോഭം നടത്തും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.