You are Here : Home / News Plus

ഓസ്‌ട്രേലിയന്‍ തെരുവില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതാക വിറ്റെന്ന് റിപ്പോര്‍ട്ട്

Text Size  

Story Dated: Thursday, September 18, 2014 08:45 hrs UTC

 ആഗോളതലത്തില്‍ നിരോധിക്കപ്പെട്ട സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ.എസ്.) പതാക വില്‍ക്കുന്ന ഒരാളെ ഓസ്‌ട്രേലിയന്‍ തെരുവില്‍ കണ്ടെന്ന് 'ദി ഏജ്' റിപ്പോര്‍ട്ട് ചെയ്തു. മെല്‍ബണിലെ കാരൂമിലാണ് സംഭവം. അറുപത്തിരണ്ടുകാരനായ റോബ് ബൂട്ടാണ് പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ ഭീകരരുടെ പതാക വിറ്റതെന്നാണ് സൂചന. തന്റെ വീട്ടിന് മുമ്പില്‍ രാവിലെ ഏഴിന് പതാക ഉയര്‍ത്തിയ ഉടന്‍തന്നെ അത് ഒരാള്‍ 40 ഓസ്‌ട്രേലിയന്‍ ഡോളറിന് വാങ്ങിച്ചെന്ന് അയാള്‍ പറഞ്ഞു. താനൊരു കൊടി വില്‍പ്പനക്കാരന്‍ മാത്രമാണെന്നും പതാക വാങ്ങിയത് ആരാണെന്ന് തനിക്കറിയില്ലെന്നും ബൂട്ട് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടെ രണ്ടുപേര്‍ക്ക് മാത്രമാണ് വിവാദ പതാക വിറ്റത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.