You are Here : Home / News Plus

മോദിയുടെ അമ്മ കശ്മീര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കി

Text Size  

Story Dated: Wednesday, September 17, 2014 06:14 hrs UTC

ഗാന്ധിനഗര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 64-ാം ജന്മദിനത്തില്‍ അമ്മ ഹീരാബെന്‍ കശ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് 5000 രൂപ നല്‍കി. ബുധനാഴ്ച രാവിലെ സുരക്ഷാ പരിവാരങ്ങള്‍ ഇല്ലാതെയാണ് മോദി അമ്മയെ കാണാന്‍ വന്നത്. പ്രധാനമന്ത്രി ആയ ശേഷം നാട്ടിലേക്കുള്ള ആദ്യ വരവായിരുന്നു ഇത് . സത്യപ്രതിജ്ഞക്ക് 95 കാരിയായ ഹീരാബെന്‍ എത്തിയിരുന്നില്ല . അമ്മ മോദിക്ക് മധുരം നല്‍കി .മോദി കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി .
രാഷ്ട്രപതി പ്രണബ് മുഖര്‍ജി , ഉപ രാഷ്ട്രപതി ഹാമിദ് അന്‍സാരി, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ രാവിലെ മോദിക്ക് ഫോണില്‍ ആശംസ നേര്‍ന്നു . ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ മോദിയെ ആശംസ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.