You are Here : Home / News Plus

കശ്മീര്‍ : 93 മലയാളികള്‍ കൂടി തിരിച്ചെത്തി

Text Size  

Story Dated: Saturday, September 13, 2014 07:45 hrs UTC

ജമ്മു കശ്മീരിലെ പ്രളയ മേഖലകളില്‍ കുടുങ്ങിയ 93 മലയാളികള്‍ കൂടി ഡല്‍ഹിയില്‍ തിരിച്ചെത്തി. രാവിലെ ഏഴരക്കാണ് 69 പേരടങ്ങിയ ആദ്യ സംഘം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. പണിക്കേഴ്സ് ട്രാവല്‍സ് വഴി കശ്മീര്‍ സന്ദര്‍ശിക്കാന്‍ പോയവരാണിവര്‍. ഡല്‍ഹിയില്‍ നിന്ന് ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.24 പേരടങ്ങുന്ന രണ്ടാം സംഘം ഒമ്പത് മണിയോടെയാണ് എത്തിയത്. ലെഷര്‍ ട്രാവല്‍സ് വഴിയാണ് ഇവര്‍ കശ്മീരിലേക്ക് പോയിരുന്നത്. ഇവരും വൈകാതെ നാട്ടിലേക്ക് മടങ്ങും.പ്രളയത്തില്‍ കുടുങ്ങിയ 291 പേരെ ഇതുവരെ തിരിച്ചെത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കണക്ക് പ്രകാരം ഇനി 20 പേര്‍ കൂടിയേ തിരിച്ചെത്താനുള്ളൂവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.