You are Here : Home / News Plus

ഘടകകക്ഷി നേതാക്കള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം -ഡീന്‍ കുര്യാക്കോസ്

Text Size  

Story Dated: Friday, September 12, 2014 04:35 hrs UTC

തിരുവനന്തപുരം: മദ്യനയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകകക്ഷി നേതാക്കള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. നേതാക്കളെ നിയന്ത്രിക്കുന്നതില്‍ ഘടകകക്ഷികളുടെ നേതൃത്വത്തിന് പിഴവുപറ്റി. വിരുദ്ധാഭിപ്രായങ്ങള്‍ പറയുന്നവരെ നിയന്ത്രിക്കാന്‍ ഘടകകക്ഷികള്‍ തയാറാകണം. സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയല്ല. എന്നാല്‍ ഖേദകരമാണ്. മദ്യനയം നടപ്പാക്കുന്നതിന് യൂത്ത് കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ് വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.