You are Here : Home / News Plus

ടു.ജി: സി.ബി.ഐ ഡയറക്ടര്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Monday, September 08, 2014 06:41 hrs UTC

ടു.ജി സ്പെക്ട്രം കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയോട് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നതിനായി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. സി.ബി.ഐ ഡയറക്ടറുടെ വസതിയിലെ സന്ദര്‍ശക ഡയറിയും പ്രശാന്ത് ഭൂഷണ്‍ കോടതിക്ക് കൈമാറി. രഞ്ജിത് സിന്‍ഹക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരാഴ്ചക്കുള്ളിലാണ് സി.ബി.ഐ ഡയറക്ടര്‍ സത്യവാങ്മൂലം നല്‍കേണ്ടത്.

പറയാനുള്ളതെല്ലാം കൃത്യമായി ബോധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2ജി, കല്‍ക്കരിപ്പാടം അഴിമതിക്കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത കേസുകളുമായി ബന്ധപ്പെട്ടവരും റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനി പ്രതിനിധികളും സി.ബി.ഐ ഡയറക്ടറുടെ വീട്ടില്‍ നിരന്തരം സന്ദര്‍ശനം നടത്തിയത് ഗുരുതര വിഷയമാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയത്. ടു.ജി കേസില്‍ രഞ്ജിത് സിന്‍ഹ ഉന്നതരെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.