You are Here : Home / News Plus

ജമ്മു കശ്മീരിന് 1000 കോടി കേന്ദ്രസഹായം

Text Size  

Story Dated: Monday, September 08, 2014 04:15 hrs UTC

മഴക്കെടുതികളില്‍ 160 പേര്‍ മരിച്ച ജമ്മു കശ്മീരിന് പ്രധാനമന്ത്രി നരേന്ദ്രമോദി 1000 കോടിരൂപയുടെ പ്രത്യേക കേന്ദ്രസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പ്രഖ്യാപിച്ച രണ്ടുലക്ഷം വീതം നഷ്ടപരിഹാരത്തിനും ഗുരുതരമായ പരിക്കേറ്റവര്‍ക്ക് പ്രഖ്യാപിച്ച 50,000 രൂപവീതമുള്ള അടിയന്തര സാഹയത്തിനും പുറമെയാണിത്. ജമ്മു കശ്മീരിലേത് ദേശീയ ദുരന്തമാണെന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. പാക് അധീന കശ്മീരില്‍ വെള്ളപ്പൊക്കംമൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കും ഇന്ത്യ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആര്‍ക്കും സഹായം നല്‍കുന്നതില്‍ ഇന്ത്യയ്ക്ക് മടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.