You are Here : Home / News Plus

ആന്ധ്രയുടെ തലസ്ഥാനം വിജയവാഡ

Text Size  

Story Dated: Thursday, September 04, 2014 11:17 hrs UTC

സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രമായ വിജയവാഡയായിരിക്കും ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം. തെലങ്കാനയും ആന്ധ്രയും വഴിപിരിഞ്ഞശേഷം താത്കാലിക തലസ്ഥാനമായി പ്രവര്‍ത്തിക്കുകയായിരുന്ന വിജയവാഡയെ സംസ്ഥാനത്തിന്റെ സ്ഥിരം തലസ്ഥാനമാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് വിജയവാഡയ്ക്ക് തലസ്ഥാനപ്പട്ടം ചാര്‍ത്തിക്കിട്ടുന്നത്. നേരത്തെ കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ. സര്‍ക്കാര്‍ നിയോഗിച്ച ശിവരാകൃഷ്ണ കമ്മിറ്റിയുടെ എതിര്‍പ്പ് അവഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വിജയവാഡയെ തലസ്ഥാനമാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന, കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും കഴിയും തുടങ്ങിയ ന്യായങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ടി.ഡി.പി. സര്‍ക്കാര്‍ വിജയവാഡയ്ക്ക് പച്ചക്കൊടി കാട്ടിയത്. വിഷയത്തെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തണമെന്ന് മുഖ്യപ്രതിപക്ഷമായ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.