You are Here : Home / News Plus

ടൈറ്റാനിയം കേസില്‍ താന്‍ പ്രതിയല്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, September 03, 2014 05:57 hrs UTC

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ താനോ രമേശ് ചെന്നിത്തലയോ ഇബ്രാഹിം കുഞ്ഞോ പ്രതികളല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആദ്യം കേസ് വന്നപ്പോള്‍ തങ്ങള്‍ പ്രതികളല്ലായിരുന്നുവെന്നും എന്നാല്‍ 2011 ലെ തെരഞ്ഞെടുപ്പ് കാലയളവിലാണ് തങ്ങളെ പ്രതികളാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മലിനീകരണ പ്ളാന്‍റ് സ്ഥാപിക്കാത്തതിനാല്‍ ടൈറ്റാനിയം പൂട്ടാതിരിക്കാന്‍ വേണ്ടി മാത്രമാണ് മുഖ്യമന്ത്രിയായിരുന്ന താന്‍ പ്രശ്നത്തില്‍ ഇടപെട്ടതെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ളെന്നും അദ്ദേഹം പറഞ്ഞു.
അന്ന് സി.ഐ.ടി.യു നേതാവാണ് തങ്ങള്‍ക്കെതിരെ പരാതി കൊടുത്തത്. ടൈറ്റാനിയം കേസില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ വ്യവസായ മന്ത്രി എളമരം കരീം എന്തിന് തറക്കല്ലിട്ടുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഫാക്ടറി അടച്ചുപൂട്ടുമെന്ന ഘട്ടത്തില്‍ പരാതി കൊടുത്ത സി.ഐ.ടി.യു നേതാവടക്കം നിവേദനം നല്‍കിയതിന് ശേഷമാണ് താന്‍ വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാറാണ് എല്‍.സി നീട്ടിക്കൊടുത്തത്. തൊഴിലളികള്‍ക്കും ടൈറ്റാനിയത്തിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത്. അതിന്‍െറ പേരില്‍ ഏത് കേസ് വന്നാലും പ്രശ്നമല്ലെന്നും അതില്‍ തനിക്ക് യാതൊരു സങ്കടവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.