You are Here : Home / News Plus

മദ്യനയം: അപ്പീല്‍ ഹരജികള്‍ ഇന്ന് പരിഗണിക്കും

Text Size  

Story Dated: Wednesday, September 03, 2014 05:21 hrs UTC

മന്ത്രിസഭ അംഗീകാരത്തിന് മുമ്പ് സര്‍ക്കാര്‍ മദ്യനയം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് ചോദ്യം ചെയ്യുന്ന അപ്പീല്‍ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. സിംഗ്ള്‍ബെഞ്ചുകള്‍ക്ക് മുന്നിലുള്ള സമാന കേസുകളെല്ലാം ഒന്നിച്ച് കേള്‍ക്കാന്‍ സൗകര്യമൊരുക്കാനായാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് പി. ബി. സുരേഷ്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മാറ്റിയത്. സമാന കേസുകളെല്ലാം ഒന്നിച്ച് പരിഗണിക്കാന്‍ ഹരജിക്കാരുടെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്. ആക്ടിങ് ചീഫ് ജസ്റ്റിസും ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍, ഓണ അവധിക്ക് മുമ്പുള്ള അവസാന ദിവസമായ ബുധനാഴ്ച തന്നെ കേസുകള്‍ ഒന്നിച്ച് കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ പദവിയുള്ള ബാര്‍ ഹോട്ടലുകളുടെ ഹരജികള്‍ പ്രത്യേകം കേള്‍ക്കണമെന്ന ബന്ധപ്പെട്ട അഭിഭാഷകരുടെ ആവശ്യവും കോടതി പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.