You are Here : Home / News Plus

വധശിക്ഷ: പുന:പരിശോധനാ ഹര്‍ജി തുറന്ന കോടതി പരിഗണിക്കണമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Tuesday, September 02, 2014 08:09 hrs UTC

വധശിക്ഷ വിധിക്കപ്പെട്ടവര്‍ സമര്‍പ്പിക്കുന്ന പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതി പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഇതുവരെ ജഡ്ജിമാരുടെ ചേംബറുകളിലാണ് ഇത്തരം ഹര്‍ജികള്‍ തീര്‍പ്പാക്കിയിരുന്നത്. പുന:പരിശോധനാ ഹര്‍ജികള്‍ മൂന്നംഗ ബഞ്ച് പരിഗണിക്കണമെന്നും അരമണിക്കൂറെങ്കിലും വാദം കേള്‍ക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. പുന:പരിശോധനാ ഹര്‍ജി ഒരു തവണ തള്ളിയാല്‍പ്പോലും, വധശിക്ഷ നടപ്പാക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കാം. ഒരു തവണ തുറന്ന കോടതിയില്‍ വാദംകേട്ട് തീര്‍പ്പാക്കുന്ന കേസുകളില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.